ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ മിഴി തുറന്നു ; ആരവങ്ങള്‍ ആഘോഷങ്ങളാക്കി ഡിസംബര്‍ രാവുകള്‍

ബര്‍ലിന്‍: ജര്‍മ്മനിയുടെ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന ക്രിസ്മസ് മാര്‍ക്കറ്റുകള്‍ക്ക് (ണലശവിമരവേൊമലൃസലേ) വര്‍ണ്ണാഭമായ തുടക്കം; ഡിസംബര്‍ 23 വരെ നഗരങ്ങളില്‍ ആഘോഷരാവുകളാവും.യൂറോപ്പിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ ന്യൂറംബര്‍ഗ് ക്രിസ്ററ്കിന്‍ഡില്‍സ് മാര്‍ക്കറ്റ് നവംബര്‍ 27~ാണ് തുറക്കുന്നത്.
തണുപ്പുകാലത്തിന്റെ വരവറിയിച്ച് ജര്‍മ്മനിയിലെങ്ങും ക്രിസ്മസ് മാര്‍ക്കറ്റുകള്‍ സജീവമായി. ജര്‍മ്മന്‍ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തിന്റെ പ്രതീകവുമായ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ നവംബര്‍ അവസാന വാരത്തോടെ രാജ്യത്തെ മിക്കവാറും എല്ലാ നഗരങ്ങളിലും പ്രവര്‍ത്തനക്ഷമമായിക്കഴിഞ്ഞു. അടുത്ത ഒരു മാസത്തോളം അതായത് ഡിസംബര്‍ 23 വരെ ജര്‍മ്മന്‍ നഗരങ്ങള്‍ ദീപാലങ്കാരങ്ങളാലും ആഘോഷത്തിമിര്‍പ്പുകളാലും നിറയും. മുന്‍വര്‍ഷങ്ങളിലേതുപോലെ തന്നെ സ്വദേശികളും വിനോദസഞ്ചാരികളും പ്രവാസികളുമടക്കം വന്‍ ജനാവലിയാണ് ഇത്തവണയും ക്രിസ്മസ് മാര്‍ക്കറ്റുകള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നത്.

രാജ്യത്തുടനീളം 2,500~ലധികം ക്രിസ്മസ് മാര്‍ക്കറ്റുകളാണ് (അഡ്വെന്റ് മാര്‍ക്കറ്റുകള്‍ അഥവാ ക്രിസ്ററ്കിന്‍ഡില്‍ മാര്‍ക്കറ്റുകള്‍) ഇത്തവണ ഒരുങ്ങിയിരിക്കുന്നത്. പരമ്പരാഗതമായി, മരിച്ചവരെ അനുസ്മരിക്കുന്ന 'ടോട്ടന്‍സോണ്ടാഗ്' (Totenosnntag നവംബര്‍ 22) വാരാന്ത്യത്തോട് അനുബന്ധിച്ചാണ് ജര്‍മ്മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ക്ക് തുടക്കമാകുന്നത്.

പ്രധാന നഗരങ്ങളിലെ ക്രിസ്മസ് മാര്‍ക്കറ്റുകളും വിശേഷങ്ങളും:

ന്യൂറംബര്‍ഗ് (Nuremberg): യൂറോപ്പിലെ തന്നെ ഏറ്റവും വലുതും പ്രശസ്തവുമായ 'ക്രിസ്ററ്കിന്‍ഡില്‍സ്മാര്‍ക്കറ്റ്' (ഇവൃശസെേശിറഹലാെമൃസേ) നവംബര്‍ 27~ന് ഔദ്യോഗികമായി ആരംഭിക്കും. ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രമാണിത്.

കൊളോണ്‍ (Cologne): പ്രസിദ്ധമായ കൊളോണ്‍ കത്തീഡ്രലിന് (Koelner Dom) മുന്നിലുള്ള ക്രിസ്മസ് മാര്‍ക്കറ്റ് ഉള്‍പ്പെടെ നഗരത്തിലെ ഭൂരിഭാഗം മാര്‍ക്കറ്റുകളും നവംബര്‍ 23~ന് തുറന്നു.

ബര്‍ലിന്‍ (Berlin): തലസ്ഥാന നഗരമായ ബെര്‍ലിനില്‍ മാത്രം 90~ലധികം ക്രിസ്മസ് മാര്‍ക്കറ്റുകളാണ് ഇത്തവണയുള്ളത്. ഏറ്റവും ജനപ്രിയമായ ജെന്‍ഡാര്‍മെന്‍മാര്‍ക്കറ്റ് (Gendarmenmarkt), അലക്സാണ്ടര്‍പ്ളാറ്റ്സ് മാര്‍ക്കറ്റുകള്‍ നവംബര്‍ 23~ന് പ്രവര്‍ത്തനമാരംഭിച്ചു.

മ്യൂണിക്ക് (Munich): മ്യൂണിക്കിലെ ഏറ്റവും പഴക്കമേറിയ ക്രിസ്മസ് മാര്‍ക്കറ്റായ 'മ്യൂണ്‍ഷ്നര്‍ ക്രിസ്ററ്കിന്‍ഡില്‍മാര്‍ക്കറ്റ്' നവംബര്‍ 20~നും, വ്യത്യസ്തമായ 'ടോള്‍വുഡ് വിന്റര്‍ ഫെസ്ററിവല്‍' നവംബര്‍ 24~നും തുറന്നു.

ഫ്രാങ്ക്ഫര്‍ട്ട് & ഹാംബുര്‍ഗ് (Frankfurt & Hamburg): ഫ്രാങ്ക്ഫര്‍ട്ടിലെയും ഹാംബര്‍ഗിലെയും പരമ്പരാഗത ക്രിസ്മസ് മാര്‍ക്കറ്റുകള്‍ നവംബര്‍ 23~ഓടെ സജീവമായി. ഹാംബര്‍ഗിലെ സവിശേഷമായ 'സാന്താ പോളി' (Santa Pauli) മാര്‍ക്കറ്റ് നേരത്തെ തന്നെ തുടങ്ങിയിരുന്നു.

ഡ്രെസ്ഡന്‍ & സ്ററുട്ട്ഗാര്‍ട്ട് (Dresden & Stuttgart): പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ പാരമ്പര്യമുള്ള ലോകപ്രശസ്തമായ ഡ്രെസ്ഡന്‍ 'സ്ട്രീസല്‍മാര്‍ക്കറ്റും' (Striezelmarkt), സ്ററുട്ട്ഗാര്‍ട്ടിലെ പ്രധാന ക്രിസ്മസ് മാര്‍ക്കറ്റും നവംബര്‍ 25~ന് തുറക്കും. ഓഗ്സ്ബുര്‍ഗില്‍ (Augsburg) നവംബര്‍ 23~ന് മാര്‍ക്കറ്റ് ആരംഭിച്ചു.

മറ്റ് നഗരങ്ങള്‍: നോര്‍ത്ത് റൈന്‍~വെസ്ററ്ഫാലിയ സംസ്ഥാനത്തെ ഡ്യൂസ്ബര്‍ഗ് (നവംബര്‍ 12), ഡോര്‍ട്ട്മുണ്ട് (നവംബര്‍ 19) എന്നിവിടങ്ങളിലും ആഘോഷങ്ങള്‍ തകൃതിയായി നടക്കുന്നു.

മിന്നിത്തിളങ്ങുന്ന വൈദ്യുത ദീപങ്ങള്‍ക്കിടയിലൂടെ നടന്ന്, പരമ്പരാഗത 'ഗ്ളൂഹ്വൈന്‍' (Gluehwein / Mulled wine) നുകര്‍ന്നും, ബ്രാറ്റ്വൂര്‍സ്ററ് (Bratwurst), ജിഞ്ചര്‍ബ്രെഡ് (Lebkuchen) തുടങ്ങിയ രുചികള്‍ ആസ്വദിച്ചും, കരകൗശല വസ്തുക്കള്‍ വാങ്ങിയും ജര്‍മ്മനിയിലെ പ്രവാസി മലയാളി കുടുംബങ്ങളും ക്രിസ്മസ് കാലത്തെ വരവേല്‍ക്കുകയാണ്.
- dated 24 Nov 2026

Comments:

Keywords: Germany - Otta Nottathil - christmas_markets_opened_germany_Nov_24_2026 Germany - Otta Nottathil - christmas_markets_opened_germany_Nov_24_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ente_parel_mathave_new_christian_devotional_album_for_parel_palli_Marth_Mariam_Basilica_Nov_21_2026
ജര്‍മനി മാലാഖമാരുടെ പാട്ടില്‍ വിരിയുന്ന പ്രാര്‍ത്ഥന ; ചങ്ങനാശേരി പാറേല്‍ മര്‍ത്തമറിയം ബസിലിക്കയുടെ കൂദാശാ കര്‍മ്മത്തോടനുബന്ധിച്ച് 'എന്റെ പാറേല്‍ മാതാവേ' ഭക്തിഗാന ആല്‍ബം പുറത്തിറങ്ങുന്നു
domestic_violence_women_germany_every_week_four_person_Nov_24_2026
ജര്‍മനി ജര്‍മ്മനിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു ; ഗാര്‍ഹിക പീഡനത്തില്‍ ആഴ്ചയില്‍ ശരാശരി നാല് സ്ത്രീകള്‍ കൊല്ലപ്പെടുന്നതായി ഞെട്ടിക്കുന്ന കണക്കുകള്‍
IG_metal_strike_germany_Nov_23_2026
ജര്‍മനി ജര്‍മ്മനിയില്‍ വേതന തര്‍ക്കം രൂക്ഷമാകുന്നു; മെര്‍സിഡസ്, സീമെന്‍സ് ഉള്‍പ്പെടെയുള്ള കമ്പനികളില്‍ വന്‍ പണിമുടക്ക്; 23,000 തൊഴിലാളികള്‍ സമരത്തിന്
munich_central_station_intoxicated_parents_push_baby_in_stroller_on_to_the_tracks_Nov_23_2026
ജര്‍മനി മ്യൂണിക്ക് റെയില്‍വേ സ്റേറഷനില്‍ മദ്യലഹരിയിലായിരുന്ന മാതാപിതാക്കളുടെ കൈതട്ടി അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ട്രാക്കിലേക്ക് വീണു ; സിറിയന്‍ യുവാവിന്റെ അവസരോചിത ഇടപെടലില്‍ കുഞ്ഞിന് പുതുജീവന്‍
bomb_threat_schools_Germany_Nov_23_2026
ജര്‍മനി ജര്‍മ്മനിയില്‍ നാനൂറ്റമ്പതോളം സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ; 'മരണം നിങ്ങളെ കാത്തിരിക്കുന്നു' എന്ന തലക്കെട്ടില്‍ ഇ~മെയില്‍; ഡെന്മാര്‍ക്കിലും സമാന സംഭവം
frankfurt_airport_passengers_sick_emergency_Nov_23_2026
ജര്‍മനി ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ വന്‍ അടിയന്തര ഇടപെടല്‍ ; 40 യാത്രക്കാര്‍ക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം